Today: 25 Apr 2026 GMT   Tell Your Friend
Advertisements
ആഹനില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ മലയാളി വിദ്യാര്‍ത്ഥിനി ഇപ്പോഴും പൊലീസ് കസ്ററഡിയില്‍
ബര്‍ലിന്‍: നോര്‍ത്ത്റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തെ ആഹനില്‍ മയക്കുമരുന്ന് കേസില്‍ മലയാളി വിദ്യാര്‍ത്ഥിനി പിടിയിലായ സംഭവം ജര്‍മ്മനിയിലെ മലയാളി സമൂഹത്തിനിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ കേസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പറയുമ്പോള്‍ ആഹന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനയെയാണ് ലഹരിമരുന്ന് കൈവശം വെച്ചതിനും വിതരണം ചെയ്തതിനും (Drug Trafficking) ജര്‍മ്മന്‍ പോലീസ് പിടികൂടിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്:

അറസ്ററും തെളിവുകളും: വിദ്യാര്‍ത്ഥിനിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വാണിജ്യപരമായ ആവശ്യത്തിനായി സൂക്ഷിച്ച നിലയില്‍ മയക്കുമരുന്നും ഡിജിറ്റല്‍ ത്രാസുകളും (Weighing Scales) പണവും പോലീസ് കണ്ടെടുത്തു. ഇതാണ് കേസ് ഗുരുതരമാകാന്‍ കാരണം.

ജാമ്യവും നിയമനടപടിയും: നിലവില്‍ ഈ വിദ്യാര്‍ത്ഥി ജുഡീഷ്യല്‍ കസ്ററഡിയിലാണ്. ജര്‍മ്മനിയിലെ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങള്‍ (BtMG) വളരെ കര്‍ശനമായതിനാല്‍, വില്‍പന ലക്ഷ്യമിട്ടു എന്ന് തെളിയിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കുന്നത് പ്രയാസകരമാണ്.കുറ്റം തെളിയിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷയ്ക്ക് പുറമെ ജര്‍മ്മനിയില്‍ നിന്നുള്ള നാടുകടത്തല്‍ (Deportation) നടപടികളും നേരിടേണ്ടി വരും. ഇത് വിദ്യാര്‍ത്ഥിനിയുടെ കരിയറിനെ പൂര്‍ണ്ണമായും ബാധിക്കും.ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പുറത്താക്കല്‍ നടപടികളും (Exmatrikulation) ഉണ്ടായേക്കാം.

ജര്‍മ്മനിയിലെ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ ഈ സംഭവം ഒരു പാഠമായി കണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. അറിയാത്ത പാഴ്സലുകള്‍: മറ്റൊരാള്‍ക്ക് വേണ്ടി പാഴ്സലുകള്‍ സ്വീകരിക്കുന്നതോ ഡെലിവറി ചെയ്യുന്നതോ വലിയ ചതിക്കുഴികളാകാം. അതിനുള്ളില്‍ എന്താണെന്ന് ഉറപ്പുവരുത്തുക.

സൗഹൃദങ്ങള്‍ ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതോ വില്‍ക്കുന്നതോ ആയ ആളുകളുമായുള്ള ചെറിയ സൗഹൃദം പോലും പോലീസിന്റെ നിരീക്ഷണ വലയത്തില്‍ നിങ്ങളെ എത്തിക്കും.ജര്‍മ്മനിയില്‍ കഞ്ചാവ് (Cannabis) നിയമവിധേയമാക്കിയെങ്കിലും, അതിന്റെ വില്‍പനയും അളവില്‍ കൂടുതല്‍ കൈവശം വെക്കുന്നതും ഇപ്പോഴും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
- dated 31 Mar 2026


Comments:
Keywords: Germany - Otta Nottathil - drugs_trafficking_aachen_malayali_student_germany_march_28_2026 Germany - Otta Nottathil - drugs_trafficking_aachen_malayali_student_germany_march_28_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മെയ് ഒന്നിന് Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്പില്‍ നിന്നുള്ള റിട്ടയര്‍മെന്റ് ജീവിതം നാട്ടിലാക്കിയപ്പോള്‍ ; ഈ വിഡിയോ കാണാതെ പോകരുതേ Recent or Hot News
ജര്‍മനി Vs കേരളം
പ്രവാസം മതിയാക്കി നാട്ടിലെത്തിയപ്പോള്‍
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

റിട്ടയര്‍മെന്റ് ജീവിതം നാട്ടിലാക്കിയപ്പോള്‍
പറിച്ചു നടപ്പെട്ട ജീവിതം

തുടര്‍ന്നു വായിക്കുക
വിഡിയോ വാര്‍ത്ത ഏപ്രില്‍ 23, 2026 Recent or Hot News
തുടര്‍ന്നു വായിക്കുക
വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധന ; വിനോദയാത്രകള്‍ക്ക് തിരിച്ചടിയായി ഇന്ധനവില Recent or Hot News
തുടര്‍ന്നു വായിക്കുക
കൊളോണ്‍ കേരള സമാജം മെയ് 6 ന് വെസ്ററ്ഫാളിയ സംസ്ഥാന നിയമസഭ സന്ദര്‍ശിയ്ക്കും
തുടര്‍ന്നു വായിക്കുക
റിസ പഹ്ലവിക്കെതിരെ നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചത് തക്കാളി ജൂസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us